National
ബംഗളുരൂ: ആസാമിൽ നിന്നുള്ള നാല് അതിഥിത്തൊഴിലാളികളെ ബംഗളുരുവിലെ വാടകക്കെട്ടിടത്തിൽ ശ്വാസംമുട്ടി മരിച്ചനിലയിൽ കണ്ടെത്തി.
ഹോസ്കോട്ടിൽ വെള്ളിയാഴ്ച രാത്രിയുണ്ടായ അത്യാഹിതത്തിൽ ജയന്ത് ഷിൻഡെ, നിരേന്ദ്രനാഥ്, ഡി. ധനഞ്ജയ് ടൈഡ് എന്നിവരാണ് മരിച്ചത്. എല്ലാവർക്കും ഇരുപതിനോടടുത്താണു പ്രായം.
Sports
വഡോദര: വനിതാ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിന് തോൽവി. നിർണായക മത്സരത്തിൽ ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയമാണ് ഡൽഹി സ്വന്തമാക്കിയത്.
ഈ സീസണിലെ ബംഗളൂരുവിന്റെ ആദ്യ തോൽവിയാണിത്. സ്കോർ: ബംഗളൂരു 109/10 ഡൽഹി 111/3 (15.4). ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ആർസിബി നിശ്ചിത ഓവറിൽ 109 റൺസ് നേടി. ഡൽഹി 26 പന്തുകൾ ബാക്കിനിൽക്കെ വിജയ റൺസ് കുറിച്ചു.
ഡൽഹിക്ക് വേണ്ടി ലോറ വോൾവാർഡ് പുറത്താകാതെ 45 റൺസ് നേടി. ക്യാപ്റ്റൻ ജെമീമ റോഡ്രിഗസ് 24 റൺസും നേടി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആർസിബിക്കായി 38 റൺസ് നേടി സ്മൃതി മന്ദാന ടോപ് സ്കോററായി. മൂന്നു താരങ്ങൾക്കു മാത്രമെ ബംഗളൂരു നിരയിൽ രണ്ടക്കം കടക്കാനായൊള്ളൂ.
ഡൽഹിക്ക് വേണ്ടി നന്ദിനി ശർമ്മ മൂന്നും ചിനെല്ലെ ഹെൻറിയും മാരിസാൻ കാപ്പും മലയാളി താരം മിന്നുമണിയും രണ്ടുവിക്കറ്റുകൾ വീതം വീഴ്ത്തി. പത്തു പോയിന്റുമായി ആർസിബി നേരത്ത തന്നെ പ്ലേഓഫ് ഉറപ്പിച്ചിരുന്നു.
Sports
മുംബൈ: വനിതാ പ്രീമിയർ ലീഗിൽ ഡൽഹിക്കെതിരെ ബംഗളൂരു റോയല്‍ ചലഞ്ചേഴ്സിന് തകർപ്പൻ ജയം. ഡൽഹി ക്യാപിറ്റല്‍സ് ഉയര്‍ത്തിയ 167 റണ്‍സ് വിജയലക്ഷ്യം പത്ത് പന്തുകളും എട്ടുവിക്കറ്റും കൈയിലിരിക്കെ ആര്‍സിബി മറികടന്നു.
സ്കോർ: ഡൽഹി 166/10 ബംഗളൂരു 169/2 (18.2). ആര്‍സിബിക്ക് വേണ്ടി ക്യാപ്റ്റന്‍ സ്മൃതി മന്ദാനയും (96) ജോര്‍ജിയ വോളും (54) അര്‍ധസെഞ്ചുറി നേടി. ഗ്രേസ് ഹാരിസ് (ഒന്ന്) സ്മൃതി മന്ദാന എന്നിവരുടെ വിക്കറ്റുകളാണ് അവർക്ക് നഷ്ടമായത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഡൽഹി തകർച്ചയോടെയാണ് തുടങ്ങിയത്. ആദ്യ രണ്ട് ഓവറുകൾക്കുള്ളിൽ തന്നെ നാലു വിക്കറ്റുകൾ നഷ്ടമായിരുന്നു. അർധസെഞ്ചറി നേടിയ ഓപ്പണർ ഷെഫാലി വർമ (62), വാലറ്റത്ത് പൊരുതിയ ലൂസി ഹാമിൽട്ടൻ (36), സ്നേഹ റാണ (22) എന്നിവരാണ് ഡൽഹിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
ആര്‍സിബിക്ക് വേണ്ടി ലോറന് ബെല്‍, സായാലി എന്നിവര്‍ മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. സ്മൃതി മന്ദാനയെ കളിയിലെ താരമായി തെരഞ്ഞെടുത്തു. നാലില്‍ നാലു കളിയും വിജയിച്ച ആര്‍സിബി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
Sports
ബംഗളൂരു: ലോക ടെന്നീസ് ലീഗ് നാലാം സീസണ് മത്സരങ്ങൾക്ക് തുടക്കം. ബംഗളൂരുവിലെ എസ്.എം. കൃഷ്ണ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ടെന്നീസ് ലോകത്തെ ഏറ്റവും മികച്ച മൂന്നു താരങ്ങളായ നിക്ക് കിർജിയോസ്, ഡാനിൽ മെദ്വദേ വ്, ഗെയ്ൽ മോണ്‍ഫിൽസ് എന്നിവർ കളത്തിലിറങ്ങി.
Kerala
ബംഗളൂരു: പീഡനക്കേസിൽ ഒളിവിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ ബംഗളൂരുവിലെത്തിച്ച മലയാളി ഡ്രൈവർ പോലീസ് കസ്റ്റഡിയിൽ.
ഇയാൾ ബംഗളൂരുവിലാണ് ജോലി ചെയ്യുന്നത്. ഇയാളെ ചോദ്യം ചെയ്ത് വരികയാണ്. വര്‍ഷങ്ങളായി റിയൽ എസ്റ്റേറ്റ് ബിസിനസുകാരന്റെ ഡ്രൈവറായി ജോലി ചെയ്യുകയാണ് ഇയാള്‍.
ഇയാളെ ബുധനാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. ഇന്നലെ നാല് സ്ഥലങ്ങളിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.
വാഹനങ്ങളിൽ മാറി മാറി സഞ്ചരിക്കുന്ന രാഹുലിന് പ്രാദേശിക സഹായം ലഭിക്കുന്നുണ്ടെന്നാണ് സൂചന.
NRI
ബംഗളൂരു: മലയാളി ബിസിനസുകാരൻ ബംഗളൂരുവിൽ മരിച്ചു. കണ്ണൂർ പെരിങ്ങത്തൂർ മേക്കുന്ന് സ്വദേശി പുത്തൻപുരയിൽ യൂനുസ് മഹമൂദ്(50) ആണ് മരിച്ചത്.
ഹൃദയാഘാതത്തെ തുടർന്ന് ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിലെ താമസസ്ഥലത്താണ് മരണം സംഭവിച്ചത്. പത്ത് വർഷത്തോളമായി ബംഗളൂരുവിൽ താമസിക്കുന്ന ഇദ്ദേഹം തലശേരി റസ്റ്റോറന്റ് ഉടമകളിൽ ഒരാളാണ്.
വ്യാഴാഴ്ച രാത്രിയാണ് ഇദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായത്. പിന്നീട് ഓൾ ഇന്ത്യ കെഎംസിസി ബംഗളൂരു പ്രവർത്തകരുടെ സഹായത്തോടെ ഷിഹാബ് തങ്ങൾ സെന്ററിൽ അന്ത്യകർമങ്ങൾ പൂർത്തിയാക്കി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നു.
പരേതനായ മുഹമ്മദാണ് പിതാവ്. ഉമ്മ ആയിഷ. ഭാര്യ ജസ്ന. ഫർദീൻ, രഹാൻ, സഹല എന്നിവർ മക്കളാണ്. സഹോദരി സമീറ. കബറടക്കം പെരിങ്ങത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
Kerala
കൊല്ലം: കേരളത്തിന് പുതുതായി അനുവദിച്ച ബംഗളൂരു - എറണാകുളം വന്ദേ ഭാരത് എക്സ്പ്രസ് (26651/26652) ട്രെയിനിന്റെ ഫ്ലാഗ് ഓഫ് ശനിയാഴ്ച രാവിലെ 8.15 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീഡിയോ കോൺഫറൻസിംഗിലൂടെ നിർവഹിക്കും. 11 മുതൽ സർവീസ് ആരംഭിക്കുമെന്ന് റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അധികൃതർ അറിയിച്ചു.
എട്ട് കോച്ചുകളുള്ള ട്രെയിൻ ബുധൻ ഒഴികെ ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തും. ബംഗളുരുവിൽ രാവിലെ 5.10 ന് പുറപ്പെടുന്ന ട്രെയിൻ ഉച്ചയ്ക്ക് 1.50 ന് എറണാകുളത്ത് എത്തും. തിരികെയുള്ള സർവീസ് എറണാകുളത്ത് നിന്ന് ഉച്ചകഴിഞ്ഞ് 2.20 ന് പുറപ്പെട്ട് രാത്രി 11 ന് ബംഗളൂരുവിൽ എത്തും.
എറണാകുളം ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, കേന്ദ്ര സഹമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ തുടങ്ങിയവർ സംബന്ധിക്കും.
Sports
ബംഗളൂരു: ദക്ഷിണാഫ്രിക്ക എയ്ക്കെതിരായ രണ്ടാം ചതുര്‍ദിന മത്സരത്തില്‍ ഇന്ത്യ എയ്ക്ക് ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 255ന് മറുപടി പറഞ്ഞ ദക്ഷിണാഫ്രിക്ക 221 റൺസിന് എല്ലാവരും പുറത്തായി.
134 റണ്‍സെടുത്ത മാര്‍ക്വേസ് ആക്കര്‍മാനാണ് കൂട്ടത്തകർച്ചയിൽ നിന്ന് അവരെ രക്ഷിച്ചത്. ഇന്ത്യക്ക് വേണ്ടി പ്രസിദ്ധ് കൃഷ്ണ മൂന്നും ആകാശ് ദീപ്, മുഹമ്മദ് സിറാജ് എന്നിവര്‍ രണ്ട് വിക്കറ്റും വീഴ്ത്തി. 34 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് ഇന്ത്യ നേടിയത്.
പിന്നാലെ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ ഇന്ന് സ്റ്റംപെടുക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 78 റണ്‍സെന്ന നിലയിലാണ്. കെ.എല്‍.രാഹുല്‍ (26), കുല്‍ദീപ് യാദവ് (0) എന്നിവരാണ് ക്രീസില്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യയ്ക്കായി ഒന്നാം ഇന്നിംഗ്സിൽ ധ്രുവ് ജുറൽ (132) സെഞ്ചുറി നേടിയിരുന്നു.
Kerala
പാലക്കാട്: ചന്ദ്രനഗറിൽനിന്നും കാണാതായ വിദ്യാർഥിയെ ബംഗളൂരുവിൽ കണ്ടതായി സൂചന. പാലക്കാട് ലയൺസ് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി ഹർജിത് പത്മനാഭനെയാണ് വ്യാഴാഴ്ച കാണാതായത്.
ഇതോടെ പോലീസ് സംഘം ബംഗളൂരുവിലേക്ക് തിരിച്ചു. കുട്ടിക്കായുള്ള തെരച്ചിലും ഊർജിതമാക്കി. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് എന്ന് പറഞ്ഞിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.
സംഭവത്തിൽ പാലക്കാട് കസബ പോലീസാണ് അന്വേഷണം നടത്തുന്നത്. കാണാതായ സമയം കുട്ടി യൂണിഫോമിലായിരുന്നുവെന്ന് പോലീസ് അറിയിച്ചിരുന്നു.
NRI
ബംഗളൂരു: ബംഗളൂരു-കൊച്ചി ഓണക്കാല യാത്രകൾക്കായി സ്വകാര്യ ബസുകളിലും വിമാനത്തിലും ഈടാക്കുന്നത് ഒരേനിരക്ക്. സെപ്റ്റംബർ മൂന്നിനു പുറപ്പെടുന്ന ബസുകളിൽ എറണാകുളത്തേക്കുള്ള യാത്രയ്ക്കു നൽകേണ്ടത് 3,500 രൂപ വരെയാണ്.
ഇതേ ദിവസം 3,640 രൂപയ്ക്കാണ് വിമാന ടിക്കറ്റ് ലഭ്യമാവുക. ഓണക്കാലവും കുട്ടികളുടെ വെക്കേഷനും പരിഗണിച്ച് എയർ ഇന്ത്യയും ഇൻഡിഗോയും 3,750 രൂപയിൽ താഴെ ടിക്കറ്റ് ലഭ്യമാക്കുമ്പോഴാണ് സ്വകാര്യ ബസുകൾ നിരക്ക് വർധിപ്പിച്ചത്.
ഓണത്തിന് മുന്നേയായി സ്വകാര്യബസ് ഇനിയും നിരക്ക് വർധിപ്പിക്കാനാണ് സാധ്യത. കഴിഞ്ഞ വർഷവും ഇത്തരത്തിൽ നിരക്കു വർധിപ്പിച്ചിരുന്നു. ട്രെയിനുകളിൽ ഓണക്കാല റിസർവേഷൻ ടിക്കറ്ററുകൾ വേഗത്തിൽ തീർന്നതോടെയാണ് സ്വകാര്യ ബസുകൾ കുത്തനെ നിരക്ക് കൂട്ടിയത്.